കൊച്ചി: പറവൂരിലെ വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ഏതില്‍ നിന്നാണ് പടര്‍ന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. ഇന്ന് വവ്വാലുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കും. ഇതിനായി വവ്വാലുകളെ പിടിക്കാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശാസ്ത്രീയമായാണ് വലകള്‍ സ്ഥാപിച്ചിരിക്കുന്നത്.
വടക്കന്‍ പറവൂരില്‍ വവ്വാലുകളെ ധാരാളമായി കാണുന്ന വാവക്കാട്ട് പ്രദേശത്ത് രണ്ടു വലകളും നിപ വൈറസ് ബാധിച്ച യുവാവിന്റെ വീടിന് സമീപത്തെ ഫല വൃക്ഷ പരിസരത്ത് ഒരു വലയും അധികൃതര്‍ സ്ഥാപിച്ചു. യുവാവ് രണ്ടാഴ്ച മുന്‍പ് ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നു.
വിദ്യാര്‍ത്ഥിക്ക് നിപ ബാധയേറ്റത് വവ്വാല്‍ കടിച്ച പേരയ്ക്ക കഴിച്ചതിലൂടെയാണെന്ന സംശയത്തെ തുടര്‍ന്നാണ് വവ്വാലുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നത്.
Post Your Comments