Latest NewsInternational

അവര്‍ അച്ഛനെ സ്‌നേഹിച്ചിരുന്നു; തന്റെ അഞ്ചു മക്കളെയും കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവിന് വധശിക്ഷ നല്‍കരുതെന്ന് കണ്ണീരോടെ കോടതിക്ക് മുന്നില്‍ യാചിച്ച്‌ യുവതി

സൗത്ത് കരോലിന: തന്റെ അഞ്ചു മക്കളെയും കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവിന് വധശിക്ഷ നല്‍കരുതെന്ന് കോടതിയോട് അപേക്ഷിച്ച് യുവതി. ആംബർ കൈസര്‍ എന്ന യുവതിയാണ് സകലരെയും അത്ഭുതപ്പെടുത്തി കൊലപാതകിയായ തന്റെ മുൻഭർത്താവായ തിമോത്തി ജോണ്‍സിന് വേണ്ടി അപേക്ഷിച്ചത്. അവര്‍ അഞ്ചുപേരും അച്ഛനെ സ്‌നേഹിച്ചിരുന്നു. പക്ഷേ, ആ കുഞ്ഞുങ്ങളോട് അയാള്‍ കരുണ കാണിച്ചില്ല. എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഞാനിപ്പോള്‍ സംസാരിക്കുന്നത് എന്നായിരുന്നു ആംബർ കൈസർ വ്യക്തമാക്കിയത്.

വിവാഹ മോചനം നേടിയ ശേഷം കുട്ടികള്‍ അഞ്ചുപേരും തിമോത്തി ജോണ്‍സിനൊപ്പമായിരുന്നു താമസം. എന്നാല്‍ പിന്നീട് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ജോണ്‍സ്, ആറുവയസ്സുള്ള മകന്‍ മുന്‍ ഭാര്യയുമായി ഗൂഢാലോചന നടത്തി തന്നെ ആക്രമിക്കാന്‍ പദ്ധതിയിടുന്നെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. തുടർന്ന് എട്ടുവയസ്സുകാരി മെറയെയും ഏഴുവയസ്സുള്ള ഏലിയാസിനെയും കഴുത്തുഞെരിച്ചും രണ്ടുവയസ്സുള്ള ഗബ്രിയേലിനെയും ഒരു വയസ്സുള്ള അബിഗെയ്ലിനെയും ബെല്‍റ്റ് കഴുത്തില്‍ മുറുക്കിയുമാണ് ജോണ്‍സ് കൊലപ്പെടുത്തിയത്. വിവാഹമോചനത്തിന് ശേഷം മക്കളെ കാണാന്‍ പലപ്പോഴും ജോണ്‍സ് അനുവദിച്ചിരുന്നില്ലെന്ന് കൈസര്‍ പറയുന്നു. മക്കളെ അയാള്‍ക്കൊപ്പം ജീവിക്കാന്‍ വിട്ടതില്‍ ഇപ്പോള്‍ ഖേദിക്കുന്നു. അവരെ കാണാന്‍ പോകാതിരുന്നതുകൊണ്ട് എനിക്ക് അവരോട് സ്‌നേഹമില്ലെന്ന് അവര്‍ കരുതിക്കാണും. എനിക്കവരെ വേണ്ടെന്ന ചിന്തയോടെയാണ് എന്റെ കുഞ്ഞുങ്ങള്‍ മരിച്ചതെങ്കില്‍, അതെനിക്ക് മരണതുല്യമാണെന്നും കരച്ചിലൂടെ യുവതി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button