അത്താഴം വൈകീട്ട് ഏഴ് മണിയോടെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഏറ്റവും കുറഞ്ഞ പക്ഷം ഉറങ്ങാന്‍ കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായിട്ടെങ്കിലും അത്താഴം പൂര്‍ത്തിയാക്കണമെന്നാണ് ഡയറ്റ് സ്പെഷ്യലിസ്റ്റുകള്‍ നിര്‍ദേശിക്കുന്നത്. ശരീരത്തിന്റെ ബയോസൈക്കിളിനും ഇതുതന്നെയാണ് നല്ലതെന്നാണ് ഇവര്‍ പറയുന്നത്.
ഏഴ് മണിയോടെ അത്താഴം കഴിക്കുന്നതുകൊണ്ട് ശരീരത്തിലെ കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കാം. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ക്ക് അത്താഴം ഏഴ് മണിക്കാക്കാവുന്നതാണ്.
നേരത്തേ ഭക്ഷണം കഴിക്കുന്നതിലൂടെ രാത്രി മുഴുവന്‍ നീണ്ട സമയത്തേക്ക് ശരീരത്തിന് മറ്റു ദഹനപ്രവര്‍ത്തികളില്‍ ഏര്‍പ്പെടേണ്ട. വളരെ സാവധാനത്തില്‍ നേരത്തേ കഴിച്ച ഭക്ഷണം ദഹിപ്പിച്ചാല്‍ മാത്രം മതി. ഇതോടെ നമുക്കാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ശരീരം കയ്യിലുള്ള കൊഴുപ്പ് ചെലവഴിക്കും. അനാവശ്യമായ കൊഴുപ്പ് ശരീരത്തില്‍ നിലനില്‍ക്കാതാകും.
പ്രമേഹം, തൈറോയ്ഡ്, ഹൃദ്രോഗം, പി.സി.ഒഡി തുടങ്ങിയ അസുഖങ്ങളുള്ളവര്‍ തീര്‍ച്ചയായും രാത്രിയില്‍ നേരത്തേ അത്താഴം കഴിക്കണം. സോഡിയത്തിന്റെ അളവ് കൂടുതലുള്ള ഭക്ഷണമാണ് സാധാരണയായി നമ്മള്‍ കഴിക്കാറ്. ഇവ രാത്രിയില്‍ വൈകി കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം കുറയാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയ്ക്കുമെന്ന് മാത്രമല്ല, രക്തസമ്മര്‍ദ്ദം കൂടാനും ഇത് ഇടയാക്കും.
ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്ബ് അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകുന്നു. ഇതിനാല്‍ ഉറക്കവും തടസ്സപ്പെടുന്നു. കിടന്ന നിലയില്‍ ശരീരത്തിലെ ദഹനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുകയുമില്ല. അതേസമയം, നേരത്തേ കഴിക്കുന്നതിലൂടെ ശരീരത്തിന് സമാധാനത്തോടെ അത് ദഹിപ്പിക്കാനുള്ള സമയം കിട്ടുന്നു. സ്വസ്ഥമായ ഉറക്കവും ലഭിക്കും.
Post Your Comments