ബീജിംഗ് : അമേരിക്കയുടെ അഞ്ചാം തലമുറ പോര്‍വിമാനങ്ങളെ വരെ നേരിടാന്‍ ശേഷിയുള്ള ശത്രു വിമാനങ്ങളെ ആക്രമിയ്ക്കാന്‍ പുതിയ റഡാര്‍ സംവിധാനം ചൈന വികസിപ്പിച്ചെടുത്തു. അമേരിക്കയുടെ അഞ്ചാം തലമുറ പോര്‍വിമാനങ്ങളെ വരെ നേരിടാന്‍ ശേഷിയുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. സ്റ്റെല്‍ത്ത് (റഡാറുകളില്‍ നിന്നു മറഞ്ഞിരിക്കാന്‍) ശേഷിയുള്ള ഏതൊരു പോര്‍വിമാനത്തെയും കണ്ടെത്താന്‍ ചൈനയുടെ പുതിയ റഡാര്‍ സംവിധാനത്തിനു കഴിയുമെന്നാണ് അറിയുന്നത്. എഫ്-35 പോര്‍വിമാനത്തെ അതിവേഗം കണ്ടെത്താന്‍ റഡാറിനു സാധിക്കുമെന്ന് ചൈനീസ് ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്.
നൂറു കിലോമീറ്റര്‍ പരിധിയില്‍ രഹസ്യവിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈലുകള്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്താനും വേര്‍തിരിച്ചറിയാനും ഇതിനു സാധിക്കും. ഈ റഡാര്‍ വന്നാല്‍ അതിര്‍ത്തി രാജ്യമായ ഇന്ത്യയ്ക്കും ഭീഷണി തന്നെയാണ്. സമുദ്രത്തിലൂടെയുള്ള വെല്ലുവിളികളെ നേരിടാന്‍ ഈ റഡാറിനു സാധിക്കുമെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണ ചൈന കടലിലേക്ക് എത്തുന്ന അമേരിക്കന്‍ പോര്വിമാനങ്ങളെയും കപ്പലുകളെയും പെട്ടെന്ന് നിരീക്ഷിക്കാനും വേണ്ട നീക്കങ്ങള്‍ നടത്താനും ഇതുവഴി സാധിക്കും.
Post Your Comments