Latest NewsIndia

ഇന്ത്യ സന്ദര്‍ശിക്കാനാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ്

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് ഇരു രാഷ്ട്ര തലവന്‍മാരും നടത്തിയ ഉഭയകക്ഷി യോഗത്തിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം തന്നെ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനമുണ്ടാകും. ഉടന്‍തന്നെ ഇരു രാജ്യങ്ങളും ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ പറഞ്ഞു.

ഇന്നു നടന്ന കൂടിക്കാഴ്ചയില്‍ അനൗദ്യോഗിക ഉച്ചകോടിക്കായി പ്രധാനമന്ത്രി ഷി ജിന്‍പങ്ങിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും അദ്ദേഹം തന്റെ സമ്മതം അറിയിക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിൽ ചൈനയിലെ വുഹാനില്‍ പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ നടന്ന ആദ്യത്തെ അനൗദ്യോഗിക ഉച്ചകോടിയിൽ ഇന്ത്യയിലേയ്ക്ക് വരുമെന്ന് ഷി ജിന്‍പിങ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button