നെയ്യാറ്റിൻകര : നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ടു നീങ്ങി രോഗിയുമായി പോയ ആംബുലന്‍സില്‍ ഇടിച്ചു.നെയ്യാറ്റിന്‍കര പത്താംകല്ലില്‍ ദേശീയപതായിലാണ് സംഭവം.വാഹനം വരുന്നതു കണ്ട് ആംബുലന്‍സ് ഡ്രൈവര്‍ വേഗത കുറച്ചതിനാൽ വലിയ അപകടം ഒഴിവായി.
നെയ്യാറ്റിൻകര പത്താംകല്ല് റോളണ്ട് ആശുപത്രിക്ക് സമീപമുള്ള വളവില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. റോഡരികില്‍ കാര്‍ നിര്‍ത്തി തമിഴ്‍നാട് സ്വദേശികളായ യാത്രക്കാര്‍ ആഹാരം കഴിക്കാന്‍ പോയിരുന്നു. ഇതിനിടെ ദേശീയപാതയിലേക്ക് ഉരുണ്ടിറങ്ങിയ കാര്‍ രോഗിയുമായി വന്ന 108 ആംബുലന്‍സിലാണ് ഇടിച്ചുനിന്നത്. ബാലരാമപുരത്തു നടന്ന അപകടത്തില്‍ പരിക്കേറ്റയാളെയെും കൊണ്ട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്.
ഇടിയുടെ ആഘാതത്തില്‍ അസസ്വസ്ഥത അനുഭവപ്പെട്ട രോഗിയെ അതേ ആംബുലന്‍സില്‍ തന്നെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.കാറിന്‍റെ ഡ്രൈവര്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതാണ് അപകടത്തിന് കാരണം.
Post Your Comments