Latest NewsKerala

കാറുകള്‍ ലീസിന് കൊടുത്ത് പണത്തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തിൽ

കോഴിക്കോട്: മറ്റുള്ളവരില്‍ നിന്ന് വാടകയ്ക്ക് എടുക്കുന്ന കാറുകള്‍ ലീസിന് കൊടുത്ത് പണത്തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തിൽ.ലീസിന് നല്‍കുന്ന കാര്‍ ഒരാഴ്ചക്കകം കടത്തിക്കൊണ്ട് പോകുന്നതാണ് സംഘത്തിന്‍റെ രീതി. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ അനവധി ആളുകൾ ഇത്തരത്തിൽ പറ്റിക്കപ്പെട്ടിട്ടുണ്ട്.

ഒന്നര ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് പലർക്കും നഷ്ടമായത്. ഫേസ്‌ബുക്കിലൂടെ കാറ് ലീസിന് നല്‍കാനുണ്ടെന്ന് കാണിച്ച് വ്യാജ പേരില്‍ പോസ്റ്റിടുന്നു. പോസ്റ്റ് കണ്ട് ബന്ധപ്പെടുന്നവരാണ് പറ്റിക്കപ്പെടുന്നത്. നാല് മാസത്തെ ലീസിന് ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ രൂപ വാങ്ങും.

അതേസമയം വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ കൊണ്ട് പോകുന്നതിന് പിന്നാലെ തട്ടിപ്പുകാരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആകും. ഇവർ നൽകുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ വിലാസം വ്യാജമാണ്.  കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ താമസിക്കുന്ന നൗഷാദ് അലി എന്നയാളും സംഘവുമാണ് തട്ടിപ്പിന് പിന്നിലെന്ന് ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button