ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഞായറാഴ്ച ചേരും. പുനസംഘടന നടത്തിയതിന് ശേഷമുള്ള ആദ്യത്തെ മീറ്റിങ്ങാണിത്. പാര്‍ലമെന്റിന്റെ ആദ്യ സെഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്നതിനു തൊട്ടുമുമ്പായാണ് കമ്മിറ്റി യോഗം നടക്കുന്നത്.
ഈ മാസം പതിനേഴിനാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. ജൂണ്‍ 19 ന് ആദ്യസെഷന്‍ അവസാനിക്കും. ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നതും അന്നായിരിക്കുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ പുന:സംഘടന ചൊവ്വാഴ്ച്ചയാണ് നടന്നത്. രാജ്നാഥ് സിംഗ് ലോക്സഭയിലെ പ്രതിപക്ഷ നേതാവും തവാര്‍ ചാന്ദ് ഗെലോട്ട് രാജ്യസഭയിലെ പാര്‍ട്ടി നേതാവായും അ്ന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പീയുഷ് ഗോയല്‍ രാജ്യസഭയിലെ പാര്‍ട്ടി ഡെപ്യൂട്ടി നേതാവാണ്.
പ്രഹ്ലാദ് ജോഷിയെ സര്‍ക്കാര്‍ ചീഫ് വിപ്പ് ആയി നിയമിച്ചു. അര്‍ജുന്‍ രാം മെഹ്വല്‍, വി മുരളീധരന്‍ എന്നിവര്‍ ലോക്സഭയിലും രാജ്യസഭയിലും യഥാക്രമം സര്‍ക്കാരിന്റെ ഡെപ്യൂട്ടി ചീഫ് വിപ്പ് ആയിരിക്കുമെന്നും ബിജെപി പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം ഡോ. സഞ്ജയ് ജയ്സ്വാള്‍ പാര്‍ട്ടിയുടെ ലോക്സഭയിലെ ചീഫ് വിപ്പായും നാരായണ്‍ ലാല്‍ പഞ്ചാരി രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പായും നിയമിതരായതായും പ്രസ്താവനയില്‍ പറയുന്നു.
Post Your Comments