Latest NewsIndia

മസാജ് സർവീസ്​; റെയില്‍വേയുടെ നീക്കം വിവാദത്തിലേക്ക്; പരാതിയുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: യാത്രക്കാർക്ക്​ മസാജ്​ സേവനം നല്‍കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം വിവാദത്തിലേക്ക്​. ട്രെയിനുകളില്‍ മസാജിങ്​ നല്‍കുന്നതിനെതിരെ ബി.ജെ.പിയുടെ ഇന്ദോര്‍ എം.പി ശങ്കര്‍ ലാല്‍വാനി കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്​ ഗോയലിന്​ കത്തയച്ചു. സ്​ത്രീകളുടെ സാന്നിധ്യത്തില്‍ ട്രെയിനുകളില്‍ മസാജ്​ സേവനം നല്‍കുന്നത്​ ഇന്ത്യന്‍ സംസ്​കാരത്തിന്​ എതിരാണെന്നാണ് വാദം.

ഇന്ദോറില്‍ നിന്ന്​ പുറപ്പെടുന്ന 39 ട്രെയിനുകളില്‍ സേവനം ആരംഭിക്കാനായിരുന്നു റെയില്‍വേയുടെ പദ്ധതി. ​യാത്രക്കാര്‍ക്ക്​ ഡോക്​ടര്‍മാരുടേത്​ ഉള്‍പ്പടെ മെഡിക്കല്‍ സേവനമാണ്​ നല്‍കേണ്ടതെന്നും മസാജല്ലെന്നും ലാല്‍വാനി പറഞ്ഞു​. ഗോള്‍ഡ്​, ഡയമണ്ട്​, പ്ലാറ്റിനം എന്നിങ്ങനെ മൂന്ന്​ വിഭാഗങ്ങളിലാണ്​ റെയില്‍വേ മസാജ്​ സേവനം നല്‍കുക. ഒലിവ്​ ഓയില്‍ ഉപയോഗിച്ചുള്ള ഗോള്‍ഡ്​ കാറ്റഗറിയിലെ മസാജിന്​ 100 രൂപയാണ്​ നിരക്ക്​. ഡയമണ്ട്​ കാറ്റഗറിയിലുള്ള മസാജിന്​ 200 രൂപയും ക്രീം ഉപയോഗിച്ചുള്ള പ്ലാറ്റിനം വിഭാഗത്തിലെ മസാജിന്​ 300 രൂപയും നല്‍കണം​.

shortlink

Related Articles

Post Your Comments

Related Articles


Back to top button