സുല്‍ത്താന്‍ ബത്തേരി : വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറര്‍ സുല്‍ത്താന്‍ ബത്തേരി മണിച്ചിറ മണിചിറക്കല്‍ എന്‍.എം. വിജയന്‍ (78), മകന്‍ ജിജേഷ് (38) എന്നിവര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം. വെള്ളിയാഴ്ച വൈകീട്ട് മകനും രാത്രിയോടെ വിജയനും മരിച്ചു.
എന്‍. എം. വിജയനെയും മകന്‍ ജിജേഷിനെയും ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിഷം അകത്തുചെന്ന നിലയില്‍ വീട്ടില്‍ കണ്ടത്. ഗുരുതരാവസ്ഥയില്‍ കാണപ്പെട്ട ഇരുവരെയും ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments