Latest NewsInternational

ബൈക്ക് യാത്രികന് അതിശക്തമായ മിന്നലേറ്റ് ദാരുണ മരണം : നിമിഷ നേരം കൊണ്ട് ഹെല്‍മെറ്റ്അടക്കം ശരീരം മുഴുവനും കത്തി : ഭീകര ദൃശ്യമെന്ന് പൊലീസ്

നോര്‍ത്ത് കരോലിന : ബൈക്ക് യാത്രികന് അതിശക്തമായ മിന്നലേറ്റ് ദാരുണ മരണം . ഹെല്‍മെറ്റ് കത്തി .ഭീകര ദൃശ്യം പുറത്തുവിട്ട് പൊലീസ്. നോര്‍ത്ത് കരോലിനയിലായിരുന്നു എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്. ഏകദേശം 45 വയസുള്ള മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ ഫ്‌ളോറിഡ ഹൈവേയിലൂടെ പോകുമ്പോള്‍ അതിശക്തമായ മിന്നല്‍ ഏല്‍ക്കുകയായിരുന്നു. മിന്നല്‍ ഏറ്റ ഉടന്‍ അദ്ദേഹം ധരിച്ചിരുന്ന ഹെല്‍മെറ്റും ഒപ്പം തലയും കത്തുന്നതാണ് കണ്ടത്. ദേഹം മുഴുവനായും കത്തി നശിച്ചു. ഫ്‌ളോറിഡ ഹൈവേയില്‍ കുറച്ചകലെ പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘം ഇത് നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ്.

2018 മോഡല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ ബൈക്കിലെ യാത്രക്കാരനാണ് മിന്നലേറ്റ് അതിദാരുണമായി കൊല്ലപ്പെട്ടത്.

അമേരിക്കയില്‍ ഒരു വര്‍ഷം ഏകദേശം 40ലധികം പേര്‍ ഇടിമിന്നലേറ്റ് മരിക്കുന്നതായി അമേരിക്കയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. ചിലര്‍ ഇടിമിന്നലേറ്റ് ജീവിതാവസാനം വരെ ദുരിതം പേറി കഴിയുന്നവരുമുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. 2016 മുതല്‍ ഏകദേശം 10 മോട്ടോര്‍ ബൈക്ക് യാത്രക്കാര്‍ക്കെങ്കിലും മിന്നലേല്‍ക്കുന്നതായും മരണം സംഭവിക്കുന്നതായും അദ്ദേഹം സാക്ഷ്യപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button