കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള തൃണമൂല്‍ അക്രമങ്ങളില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി നടന്ന് കൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്.പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിനായി കണ്ണീര്‍വാതകവും പൊലീസ് പ്രയോഗിച്ചു.
കൊല്‍ക്കത്തയിലെ ലാല്‍ബസാറിന് മുന്നില്‍ വെച്ചാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്, എംപി അര്‍ജുന്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടത്തിയത്.അതെ സമയം ബംഗാളില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ത്തു. വ്യാഴാഴ്ച്ച രാജ് ഭവനില്‍ വച്ച് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഐഎം തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കും. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പാര്‍ത്ഥോ ചാറ്റര്‍ജിയും സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് എസ് കെ മിശ്രയും കോണ്‍ഗ്രസില്‍ നിന്നും എസ് എന്‍ മിശ്രയും യോഗത്തില്‍ പങ്കെടുക്കും.ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള തൃണമൂല്‍ അക്രമങ്ങളില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്.
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള തൃണമൂല്‍ അക്രമങ്ങളില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്.
Post Your Comments