ഇന്ത്യയില്‍ വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളിലും ബാര്‍ കോഡിംഗ് നിര്‍ബന്ധമാക്കുന്നു. വ്യാജ മരുന്നു വില്‍പ്പന തടയാനായാണ് ഇത്തരത്തിലൊരു നീക്കം. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നത്.
അന്തര്‍ദേശീയമായി വില്‍ക്കപ്പെടുന്ന വ്യാജമരുന്നുകളുടെ പ്രധാന സ്രോതസ്സ് ഇന്ത്യയാണെന്ന് അമേരിക്കന്‍ യു.എസ്.ടി.ആര്‍ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
Post Your Comments