മുസാഫര്‍പുര്‍: ഒരുമാസത്തിനിടെ 43 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ബീഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. പത്തുവയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. എ.ഇ.എസ് (അക്യൂട്ട് എന്സിഫാലിറ്റിക്സ് സിന്‍ഡ്രോം) ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്.എന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞുപൊകുന്ന ഹൈപ്പൊഗ്ലൈസീമിയ ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഹൈപ്പൊഗ്ലൈസീമിയ വരുന്നതിന് എ.ഇ.എസ് ഒരു കാരണമാണ്. കേന്ദ്രത്തിന്റെ ഏഴംഗ സംഘം ആശുപത്രികളിലെത്തി പരിശോധന നടത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത്രയധികം കുട്ടികള്‍ മരിച്ച വിഷയത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിഷയം പരിഹരിക്കാന്‍ ആരോഗ്യവകുപ്പിനോട് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിർദ്ദേശിച്ചു.
Post Your Comments