Latest NewsIndia

അതിശക്തമായി വീശിയ കാറ്റിൽ ഹോർഡിങ് തകർന്ന് വീണു ഒരാൾ മരിച്ചു

മുംബൈ: വായു ചുഴലിക്കാറ്റിനെ തുടർന്നുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. മുംബൈയിൽ അതിശക്തമായി വീശിയ കാറ്റിൽ ഹോർഡിങ് തകർന്ന് വീണു ധുകർ നർവേകർ എന്ന കാൽനടയാത്രികനാണ് മരണപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റു. ചർച്ച് ഗേറ്റ് റെയിൽവെ സ്റ്റേഷന് സമീപത്ത് കൂടി ഇദ്ദേഹം നടന്നു പോകുമ്പോൾ മഹാത്മാ ഗാന്ധിയുടെ 81 അടി നീളവും 54 അടി വീതിയുമുള്ള കൂറ്റൻ മ്യൂറൽ പെയിന്റിങിന്റെ ക്ലാഡിങ് താഴേക്ക് പതിച്ചാണ് അപകടം സംഭവിച്ചത്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button