ന്യൂഡല്‍ഹി: ബിജെപിയുടെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി കേന്ദ്രസഹമന്ത്രി വി മുരളീധരനെ തെരഞ്ഞെടുത്തു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനമുണ്ടായത്.കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗെലോട്ടിനെ രാജ്യസഭാ നേതാവായി നേരത്തെ തെരഞ്ഞെടുത്തിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം. പീയൂഷ് ഗോയലിനെ രാജ്യസഭയിലെ ഉപകക്ഷിനേതാവായാണ് നിയമിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷിനേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ലോക്‌സഭയിലെ ബിജെപി ചീഫ് വിപ്പായി സഞ്ജയ് ജയ്‌സ്വാളിനേയും രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പായി നാരയണ്‍ ലാല്‍ പഞ്ചാരിയേയും നിയമിച്ചിട്ടുണ്ട്.കേന്ദ്രമന്ത്രിയായ പ്രഹ്‌ളാദ് ജോഷി സര്‍ക്കാര്‍ ചീഫ് വിപ്പായി പ്രവര്‍ത്തിക്കും. അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാകും.
Post Your Comments