ആഗ്ര : ഉത്തർപ്രദേശ് ബാര്‍ കൗണ്‍സിലിന്റെ ആദ്യ വനിതാ പ്രസിഡന്റ് ധര്‍വേഷ് യാദവ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചു. ആഗ്ര സിവില്‍ കോടതിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. രണ്ട് ദിവസം മുന്‍പാണ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി ധര്‍വേഷിനെ തിരഞ്ഞെടുത്തത്. ശേഷം കോടതിയില്‍ എത്തിയ ധര്‍വേഷ് യാദവിനു നേരെ സഹപ്രവര്‍ത്തകനായ അഭിഭാഷകന്‍ മനീഷ് മൂന്ന് തവണ നിറയൊഴിച്ചശേഷം സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെടിയേറ്റ ഉടന്‍ തന്നെ ധര്‍വേഷിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ ആയില്ല. പരിക്കേറ്റ മനീഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട അഭിഭാഷകയുമായി മനീഷിന് ദീര്‍ഘകാലമായി പരിചയമുണ്ടെന്ന് ആഗ്ര സിറ്റി അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രവീണ്‍ വര്‍മ വ്യക്തമാക്കി.
Post Your Comments