News

അജ്മാനില്‍ മലയാളികളടക്കമുള്ളവര്‍ക്ക് അണുബാധയോറ്റ സംഭവം : മാലിന്യം എങ്ങിനെ കലര്‍ന്നു എന്നതിനെ കുറിച്ച് സര്‍ക്കാര്‍ സ്ഥിരീകരണം

അജ്മാന്‍ : അജ്മാനില്‍ വെള്ളത്തില്‍ നിന്ന് അണുബാധയേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിക്കൊരുങ്ങുന്നു. മാലിന്യം ഒഴുക്കിവിടുന്ന പൈപ്പില്‍ നിന്നുള്ള വെള്ളം ചോര്‍ന്ന് സമുച്ചയത്തിന്റെ ഭൂഗര്‍ഭ ജലസംഭരണിയില്‍ കലര്‍ന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന് അജ്മാന്‍ മുനിസിപ്പാലിറ്റി കണ്ടെത്തി.
അജ്മാന്‍ ഹൊറൈസന്‍ ടവറിന്റെ ജലസംഭരണിയില്‍ മാലിന്യം കലര്‍ന്ന് 80 കുട്ടികളടക്കം 190 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയത്. ആശുപത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് സീവറേജ് പൈപ്പിലെ വെള്ളം ചോര്‍ന്ന് നാല് ഭൂര്‍ഗജലസംഭരണികളില്‍ ഒന്നില്‍ കലര്‍ന്നിരുന്നു എന്ന് വ്യക്തമായത്. ഇക്കാര്യം താമസക്കാര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

മാലിന്യം കലരുന്നത് ഒഴിവാക്കി ജലസംഭരണി അണുവിമുക്തമാക്കുന്ന നടപടി പുരോഗമിക്കുകയാണ്. അതേസമയം മലയാളി ദമ്പതികളുടെ നവജാത ശിശു അടക്കം നിരവധി പേര്‍ ഇപ്പോഴും അണുബാധയേറ്റ് ആശുപത്രിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button