ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാംഗ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പാകിസ്ഥാന്റെ വ്യോമപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിക്കില്ല. പാക് വ്യോമപാത ഉപയോഗിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ ഇത് വേണ്ടെന്ന് ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇതിന് പകരം ഇറാന്-ഒമാന്‍ വഴി മോദി കിര്‍ഗിസ്ഥാനിലേക്ക് പോകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബാലക്കോട്ട് ആക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യയുമായുള്ള 11 വ്യോമപാതയില്‍ രണ്ടെണ്ണമൊഴികയുള്ളവ പാകിസ്ഥാൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നെങ്കിലും ഇന്ത്യ ഇത് വേണ്ടെന്ന് അറിയിക്കുകയായിരുന്നു. ജൂണ്‍ 13, 14 തീയതികളില്‍ കിര്‍ഗിസ്ഥാനിലെ ബിഷ്കെക്കിലാണ് ഷാംഗ്ഹായ് ഉച്ചകോടി.
Post Your Comments