പ്യോങ്‌യാങ്: ഉത്തര കൊറിയയില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഏതുമായാലും കുറ്റവാളിയ്ക്ക് വധശിക്ഷ ഉറപ്പാണ്.
സര്‍ക്കാരിനെതിരായ അട്ടിമറിപ്രവര്‍ത്തനം, കൊലപാതകം, രാജ്യദ്രോഹം, ബലാത്സംഗം, മയക്കുമരുന്നുകടത്ത്, ചാരവൃത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കെല്ലാം രാജ്യത്ത് പരസ്യ വധശിക്ഷ നല്‍കാറുണ്ട്. . രാജ്യത്ത് 318 പരസ്യ വധശിക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. പശുവിനെ മോഷ്ടിച്ചതിനടക്കം ഉത്തര കൊറിയയില്‍ വധശിക്ഷ നല്‍കുന്നു. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ നിന്നും മോചിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉത്തര കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
പുഴയോരം, വയല്‍, ചന്ത, സ്‌കൂള്‍മുറ്റം, കളിക്കളം എന്നിവിടങ്ങളെല്ലാംവെച്ച് ഇത്തരം വധശിക്ഷകള്‍ നടപ്പാക്കാറുണ്ട്. ആയിരക്കണക്കിനാളുകളെ സാക്ഷികളാക്കിക്കൊണ്ടാണ് ശിക്ഷ നടപ്പാക്കുക. വെടിവെച്ചുകൊല്ലുകയാണ് പതിവെങ്കിലും ചിലപ്പോളൊക്കെ പ്രാകൃതരീതികളും സ്വീകരിക്കാറുണ്ട്. ശിക്ഷയ്ക്കിരയാവുന്നയാളുടെ കുട്ടികളടക്കമുള്ള ഉറ്റബന്ധുക്കള്‍പോലും പലപ്പോഴും കാഴ്ചക്കാരാകാന്‍ നിര്‍ബന്ധിതരാകാറുണ്ടെന്നും റിപ്പോര്‍ട്ടില്‍പറയുന്നു. ചൈനയിലേക്ക് കടക്കാന്‍ശ്രമിച്ചതിനെത്തുടര്‍ന്ന് പിടിയിലായ മൂന്നുസ്ത്രീകളുടെ വധശിക്ഷ നേരില്‍ക്കണ്ട തടവുപുള്ളിയുടെയും മറ്റൊരു വധശിക്ഷയ്ക്ക് സാക്ഷിയാകേണ്ടിവന്ന ഏഴുവയസ്സുകാരന്റെയും മൊഴി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. ഇത് നിങ്ങള്‍ക്കും സംഭവിക്കാം എന്ന മുന്നറിയിപ്പ് കാണികള്‍ക്ക് നല്‍കിയതിനുശേഷമാണ് ഉദ്യോഗസ്ഥര്‍ ശിക്ഷ നടപ്പാക്കുകയെന്നാണ് മറ്റൊരാളുടെ സാക്ഷിമൊഴി
ദക്ഷിണകൊറിയയിലെ സന്നദ്ധസംഘടനയായ ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്കിങ് ഗ്രൂപ്പാണ് റിപ്പോര്‍ട്ട്; പുറത്തുവിട്ടത്. 610 ഉത്തരകൊറിയന്‍വിമതരെ നേരില്‍ക്കണ്ടാണ് സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പശുവിനെ മോഷ്ടിച്ചതുമുതല്‍ ദക്ഷിണകൊറിയന്‍ ടെലിവിഷന്‍ കണ്ടു എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് മരണശിക്ഷ നടപ്പാക്കിയതെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments