തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് കൗതുകമായി പച്ച വസ്ത്രമണിഞ്ഞെത്തിയ എംഎല്‍എമാര്‍. മുന്‍കൂട്ടി തീരുമാനിക്കാതെ തന്നെ എംഎല്‍എമാരില്‍ നിരവധി പേര്‍ ധരിച്ചെത്തിയത് പച്ച നിറത്തിലുള്ള വസ്ത്രമാണ്. ഐഷ പോറ്റിയും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ജയിംസ് മാത്യുവും ജോണ്‍ ഫെര്‍ണാണ്ടസും പച്ച വസ്ത്രമാണ് ധരിച്ചത്. കൂടാതെ പ്രതിഭ എംഎല്‍എ, യു.ആര്‍ പ്രദീപ്, പ്രതിപക്ഷ നിരയില്‍നിന്ന് റോജി ജോണും ഷംസുദ്ദീനും പച്ചയുടെ നിരയില്‍ അണിചേര്‍ന്നു. മുന്‍നിശ്ചയപ്രകാരമല്ല പച്ച ധരിച്ചെത്തിയതെന്ന് എംഎല്‍എമാര്‍ പറയുന്നു. സഭയിലെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്ന് റോജി ജോണ്‍ എംഎല്‍എ പറഞ്ഞു. രാഷ്ട്രീയ വ്യത്യാസത്തിനപ്പുറമുള്ള മാനസിക പൊരുത്തമാകാം വസ്ത്രത്തിന്റെ നിറങ്ങളുടെ സമാനതയില്‍ കാണുന്നതെന്നും റോജി ജോൺ വ്യക്തമാക്കി.
Post Your Comments