പാലക്കാട് : കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞുവീണു രണ്ടുപേർക്ക് പരിക്കേറ്റു.പാലക്കാട് ജില്ലയിലെ മേഴത്തൂരിലാണ് അപകടം നടന്നത്. പരിക്കേറ്റ ആലൂർ സ്വദേശി പ്രഭാകരൻ, ഒഡിഷ സ്വദേശി സഞ്ജയ് എന്നിവരെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കനത്ത മഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇന്നലെ മണ്ണിടിഞ്ഞുവീണിരുന്നു. വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ സിഗ്നൽ പോയിന്റിന് സമീപത്ത് മണ്ണിടിച്ചലുണ്ടായത്.
കനത്തമഴയിൽ മണ്ണിനോടൊപ്പമെത്തിയ കല്ല് റോഡിൽ നിന്നും തെറിച്ച് സന്ദർശകരുടെ വാഹനത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായി തകർന്നു.
Post Your Comments