തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമങ്ങള്‍ പാലിയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ് . ശിക്ഷയുടേയും പെനാല്‍റ്റിയുടേയും വിശദാംശങ്ങള്‍ ഇങ്ങനെ.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ഇനിമുതല്‍ ആയിരം രൂപ പിഴയടക്കേണ്ടി വരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പരസ്യപ്പെടുത്തി.
അതിവേഗത്തില്‍ വാഹനമോടിച്ചാല്‍ 400 രൂപയാണ് പിഴയായി ചുമത്തുക. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഇത് 1000 രൂപയായിരിക്കും. അപകടകരമായും സാഹസികമായും വാഹനമോടിച്ചാല്‍ 1000 രൂപ പിഴയോ ആറുമാസം തടവോ ശിക്ഷ ലഭിക്കും. മൂന്നുവര്‍ഷത്തിനകം കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ രണ്ടുവര്ഷം തടവോ 2000 രൂപ പിഴയോ ആയിരിക്കും ശിക്ഷ.
ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതിയടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം. പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും സ്റ്റേജ് കാരിയേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതിപുസ്തകവും സൂക്ഷിക്കേണം.
പിഴകള്‍ ഇങ്ങനെ
*അതിവേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 400 രൂപ. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 1000 രൂപ.
*അപകടകരമായും സാഹസികമായും വാഹനമോടിച്ചാല്‍ 1000 രൂപ പിഴയോ ആറുമാസം തടവോ ശിക്ഷ.
*മൂന്നുവര്‍ഷത്തിനകം കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ രണ്ടുവര്ഷം തടവോ 2000 രൂപ പിഴയോ ലഭിക്കും.
*മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. മൂന്നുവര്‍ഷത്തിനകം ഇതേകുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്ഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും.
*ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 1000 രൂപ
*ഹെല്‍മെറ്റ് ഇല്ലെങ്കില്‍ 100 രൂപ
*സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 100 രൂപ
Post Your Comments