ടോന്റണ്‍: ലോകകപ്പ് ക്രിക്കറ്റിലെ 17ആം മത്സരത്തിൽ പാകിസ്താനെതിരെ തകർപ്പൻ ജയവുമായി ഓസ്ട്രേലിയ. ടോന്റണില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനാണ് പാകിസ്താനെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറില്‍ നേടിയ 307 റൺസ് മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാനു മറികടക്കാൻ സാധിച്ചില്ല. 45.4 ഓവറില്‍ 266 റണ്‍സിന് പുറത്തായി.
That's the game.
Glenn Maxwell with an astonishing run-out to end proceedings. Wahab threatened to do something special for a brief period but the bowlers have done their job – it's a 41-run win for the reigning champions. #CmonAussie #CWC19 pic.twitter.com/xjGInDB7mI
— ICC Cricket World Cup (@cricketworldcup) June 12, 2019
ഓസ്‌ട്രേലിയക്കായി ഡേവിഡ് വാര്‍ണര്‍ (107), ആരോണ്‍ ഫിഞ്ച് (82) എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. സ്റ്റീവന്‍ സ്മിത്ത് (10), ഗ്ലെന്‍ മാക്‌സ്‌വെല്‍ (20), ഷോണ്‍ മാര്‍ഷ് (23), ഉസ്മാന്‍ ഖവാജ (18), അലക്സ് ക്യാരി(20), നഥാന്‍ കോള്‍ട്ടര്‍-നൈല്‍ (2), പാറ്റ് കമ്മിന്‍സ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (3) എന്നിവരാണ് പുറത്തായത്. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (1) പുറത്താവാതെ നിന്നു. പാകിസ്താനായി ആമിർ അഞ്ചു വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ ഷഹീന്‍ അഫ്രീദി രണ്ടും ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
What a difference 15 minutes makes!#CWC19 | #CmonAussie pic.twitter.com/uDCXmIhNOV
— ICC Cricket World Cup (@cricketworldcup) June 12, 2019
ഇമാം ഉള്‍ ഹഖാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ(53), മുഹമ്മദ് ഹഫീസ് (46), സര്‍ഫ്രാസ് അഹമ്മദ് (40), ഹസന്‍ അലി (32), ബാബര്‍ അസം (30), വഹാബ് റിയാസ്(45) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. ഖര്‍ സമാന്‍ (0), ഷൊയ്ബ് മാലിക് (0)സ, ആസിഫ് അലി (5), മുഹമ്മദ് ആമിര്‍ (0) എന്നിവർ പെട്ടെന്ന് പുറത്തായി. ഷഹീന്‍ അഫ്രീദി (1) പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും, സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും. നാഥൻ,ഫിഞ്ച് എന്നിവർ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തെത്തി. എട്ടാം സ്ഥാനത്താണ് പാകിസ്ഥാൻ.
Post Your Comments