അബുദാബി : ഗള്‍ഫ് പ്രതിസന്ധി പരിഹരിയ്ക്കാന്‍ മുന്‍കയ്യെടുത്ത് യു.എ.ഇ. ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യു.എ.ഇ അറിയിച്ചു.. ഇറാനെതിരെ ഗള്‍ഫ് മേഖലയില്‍ അമേരിക്ക സൈനിക മുന്നൊരുക്കം തുടരുന്ന സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ് യു.എ.ഇയുടെ പ്രഖ്യാപനം.
ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹീകോ മാസ് അബൂദബിയില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനുമായി വിശദമായ ചര്‍ച്ച നടത്തി. ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക്
അടിയന്തര പരിഹാരം ഉണ്ടാകണം എന്ന അഭിപ്രായം തന്നെയാണ്
യു.എ.ഇ വിദേശകാര്യ മന്ത്രി പ്രകടിപ്പിച്ചത്.
അതേ സമയം വിവിധ രാജ്യങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കാന്‍ സമാധാനപരമായ സാഹചര്യം ഉണ്ടാകണമെന്നും ആ നീക്കത്തില്‍ ഏതു നിലക്കുള്ള പങ്കാളിത്തവും വഹിക്കാന്‍ ഒരുക്കമാണെന്നും യു.എ.ഇ അറിയിച്ചു.
Post Your Comments