CricketLatest NewsSports

ന്യൂസിലാന്‍ഡിനെതിരായ മത്സരം; ഇന്ത്യന്‍ ടീമിന് ആശങ്കയേകി ഈ താരം

ലണ്ടന്‍: ന്യുസീലന്‍ഡിനെതിരെ കളത്തിലിറങ്ങുന്ന ഇന്ത്യക്ക് ആശങ്കയേകി ശിഖര്‍ ധവാന്റെ പരിക്ക്. കൈവിരലിന് പരുക്കേറ്റ ശിഖര്‍ ധവാനെ ഇന്ന് സ്‌കാനിംഗിന് വിധേയമാക്കും. ഈ പരിശോധനയുടെ ഫലം വന്ന ശേഷം മാത്രമെ താരത്തിന് മറ്റന്നാള്‍ കളിക്കാനാകുമോയെന്ന കാര്യത്തില്‍ വ്യക്തത വരൂ.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്റെ ഇടതുകൈവിരലിന് പരുക്കേറ്റത്. പാറ്റ് കമ്മിന്‍സിന്റെ കുത്തിയുയര്‍ന്ന പന്താണ് ധവാന് പരുക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാന്‍ സെഞ്ച്വറിയും നേടി. എന്നാലും കൈവിരലിന് സാരമായ പരിക്കേറ്റിട്ടുണ്ടെങ്കില്‍ ധവാന് കളത്തിലിറങ്ങാനാവില്ല.

പരിക്കേറ്റ ശേഷം ശിഖര്‍ ധവാന്‍ ഫീല്ഡിംഗിന് ഇറങ്ങിയതുമില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്. ഇന്ന് വൈകുന്നേരത്തിന് മുന്‍പായി സ്‌കാനിംഗിന്റെ ഫലം കിട്ടുമെന്നാണ് സൂചന. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ന്യൂസിലന്‍ഡിനെതിരെ ശിഖര്‍ ധവാന് കളിക്കാനാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റന്നാള്‍ ട്രെന്റ് ബ്രിഡ്ജില്‍ വൈകീട്ട് 3 മണിക്കാണ് ഇന്ത്യ ന്യുസീലന്‍ഡ് മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ ശിഖര്‍ ധവാന് കഴിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button