Latest NewsKerala

പ്രതിഷ്ഠാദിന പൂജ; ശബരിമല നട ഇന്ന് തുറക്കും

പമ്പ: പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട് 5 മണിക്കാണ് നട തുറക്കുക. തുടര്‍ന്ന് ഇന്നും നാളെയും ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടാകും. നാളെ രാത്രി 10 മണിക്ക് ഹരിവരാസനം പാടി ശ്രീകോവില്‍ നട അടയ്ക്കും.

തുടര്‍ന്ന് മിഥുന മാസ പൂജകള്‍ക്കായി വീണ്ടും ഈ മാസം 15 ന് വൈകുന്നേരം ക്ഷേത്ര നട തുറക്കും. ഇത്തവണയും കനത്ത സുരക്ഷ ഒരുക്കാനാണ് തീരുമാനം. സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 450 പൊലീസ് സേനാംഗങ്ങളെ ആണ് സുരക്ഷയ്ക്കായി വിന്യസിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button