പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയതിനു പിന്നിലുള്ള കാരണം വ്യക്തമാക്കി റോഡ് സേഫ്റ്റി അതോറിറ്റി . യുവാക്കളുടെ ദാരുണമരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ആംബുലന്‍സിന്റെ അമിത വേഗതയെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയുടെ പ്രാഥമിക നിഗമനം. പാലക്കാടിനെ ഒന്നാകെ നടുക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റിയിലെ ആക്‌സിഡന്റ് ഡാറ്റ വിഭാഗം ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
അപകടം നടന്ന തണ്ണിശ്ശേരിയിലെത്തിയ സംഘം, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് , പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അമിതവേഗവും റോഡിന്റെ ഘടനയും അപകടത്തിന് കാരണമായതായാണ് പ്രാഥമിക നിഗമനം.
അമിതവേഗതയിലായിരുന്ന ആംബുലന്‍സ് ലോറിയിലിടിക്കുകയായിരുന്നു എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ആംബുലന്‍സ് ഡ്രൈവറുടെ ജാഗ്രതക്കുറവ് അപകടത്തിനിടയാക്കിയെന്നും മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തിയിരുന്നു.
കൊടുവായൂര്‍ തണ്ണിശേരിക്കു സമീപം ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Post Your Comments