ജെസിബി ഒരു അത്ഭുതം തന്നെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ജെസിബിയുടെ പ്രവൃത്തികള്‍ നോക്കി നില്‍ക്കാറുണ്ട്. ജെസിബിയുടെ പല അഭ്യാസങ്ങളും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ മതിലു ചാടിക്കടന്ന് വരുന്ന ജെസിബിയെ കണ്ടിട്ടുണ്ടോ? ജെസിബിയുടെ പുതിയ അഭ്യാസപ്രകടനത്തിന്റെ ടിക്ടോക് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്ഥലം ഏതാണെന്ന് വിവരമില്ല. മുന്നിലേയും പിന്നിലേയും കൈകള്‍ ഉപയോഗിച്ച് അതി വിദഗ്ദമായാണ് ജെസിബി മതില് കടന്നത്. വീടിന്റെ മുറ്റത്തെ ചെറിയ മതില് നശിപ്പിക്കാതെ ജെസിബി അത് ചാടിക്കടക്കുന്നത് വീഡിയോയില്‍.
Post Your Comments