Latest NewsInternational

മാലിയില്‍ തദ്ദേശീയര്‍ക്കു നേരെ ആക്രമണം : 100 പേരെ ജീവനോടെ ചുട്ടെരിച്ചു : 19 പേരെ കാണാതായി

മാലി : മാലിയില്‍ തദ്ദേശീയര്‍ക്കു നേരെ ആക്രമണം. 100 പേരെ ജീവനോടെ ചുട്ടെരിച്ചു. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ തദ്ദേശീയരായ ഡോഗോണ്‍ ഗോത്രത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് നൂറിലേറെ പേര്‍ കൊല്ലപ്പെട്ടത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. മോപ്തി മേഖലയിലെ സൊബാനെ കൗവില്‍ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. 95 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 19 പേരെ കാണാതായിട്ടുണ്ട് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ അടുത്ത കാലത്തായി മാലിയില്‍ തീവ്രവാദി ആക്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഡോഗോണ്‍ വംശജരും ഫുലാനി വംശജരും തമ്മില്‍ സംഘര്‍ഷം ഇവിടെ പതിവാണ്. ഡോഗോണ്‍ വംശജര്‍ ഫുലാനി ഗോത്രത്തിലെ 160 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. അമ്പതോളം വരുന്ന ആയുധ ധാരികള്‍ ഗ്രാമം വളയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് രക്ഷപ്പെട്ട ഗ്രാമവാസികളിലൊരാള്‍ എഎഫ്പി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button