KeralaLatest News

വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി ഇടതുമുന്നണി യോഗം. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായും വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്നും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വനിതാ മതിലിനു പിന്നാലെ ശബരിമലയില്‍ യുവതികളെ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചെന്നും നടപടി സ്ത്രീവോട്ടുകള്‍ നഷ്ടമാകാന്‍ കാരണമായെന്നും യോഗത്തില്‍ വിമര്‍ശനമുയർന്നു. അതേസമയം സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ എല്‍ഡിഎഫിന്റെ പ്രത്യേകയോഗം ചേരും. സിപിഐയുടെ ആവശ്യപ്രകാരമാണ് പ്രത്യേക യോഗം. ഇതില്‍ മുഖ്യമന്ത്രി പ്രത്യേക കുറിപ്പ് തയാറാക്കി അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button