പ്യോങ്‌യാങ്: വീണ്ടും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ക്രൂരത പുറത്ത് . തന്നെ എതിര്‍ക്കാന്‍ ശ്രമിച്ച ജനറലിനെ ജീവനോടെ ചെയ്തത് ആരെയും നൊമ്പരപ്പെടുത്തും. ഈ കണ്ണില്ലാത്ത ക്രൂരത കേട്ട് ലോകരാഷ്ട്രങ്ങളും നടുങ്ങി. തന്നെ അട്ടിമറിക്കാന്‍ പദ്ധതിയിട്ട ജനറലിനെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നരഭോജികളായ പിരാന മത്സ്യങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. തലയും കൈകളും വെട്ടിയശേഷം ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞ് മത്സ്യടാങ്കില്‍ തള്ളുകയായിരുന്നുവെന്ന് ഇംഗ്ലീഷ് പത്രമായ ദി ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ടുചെയ്തു.
ബ്രസീലില്‍നിന്ന് കൊണ്ടുവന്ന നൂറുകണക്കിന് പിരാന മത്സ്യങ്ങളെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ അക്വേറിയത്തില്‍ കിം വളര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍പറയുന്നു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥനാരെന്നോ കൊലപ്പെടുത്തിയാണോ ജീവനോടെയാണോ മത്സ്യങ്ങള്‍ക്ക് ഇട്ടുകൊടുത്തത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല.
1977-ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം സ്‌പൈ ഹു ലവ്ഡ് മീയിലെ രംഗത്തെ അനുകരിച്ചാണ് കിമ്മിന്റെ ക്രൂരമായ ശിക്ഷയെന്ന് റിപ്പോര്‍ട്ടുണ്ട്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഹനോയി ഉച്ചകോടി പരാജയപ്പെട്ടതിനുപിന്നാലെ അഞ്ച് ഉദ്യോഗസ്ഥരെ കിം വധിച്ചുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. 2011-ല്‍ കിം അധികാരമേറ്റശേഷം 16 മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് വധിച്ചത്.
Post Your Comments