Latest NewsIndia

ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു ; കാരണം ഞെട്ടിക്കുന്നത്

റായ്പുര്‍: സ്ത്രീധനത്തോടൊപ്പം ബൈക്ക് നല്‍കില്ലെന്നാരോപിച്ച്‌ യുവാവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. ചത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തില്‍ ജൂണ്‍ എട്ടിനാണ് സംഭവം. യുവാവ് ഭാര്യയെ വടി ഉപയോഗിച്ച്‌ ക്രൂരമായി മർദ്ദിക്കുകയും അവശയായ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി ഇയാള്‍ ഭാര്യയുടെ മൃതശരീരം പെട്രോളൊഴിച്ച്‌ കത്തിച്ചു. എന്നാല്‍ ഭാര്യ ആത്മഹത്യ ചെയ്തുവെന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞത്.

നാട്ടുകാരിലൊരാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഇതോടെയാണ് യുവതി കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയാണെന്ന് വ്യക്തമായത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സ്ത്രീധനത്തോടൊപ്പം ബൈക്കും വേണമെന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യ വീട്ടുകാര്‍ക്ക് ബൈക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button