KeralaLatest News

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍ : പിരിച്ചുവിടലിന് ഉത്തരവിട്ടത് ഹൈക്കോടതി

കൊച്ചി : കെഎസ്ആര്‍ടിസി ജീവനക്കാരെ ആശങ്കയിലാഴ്ത്തി വീണ്ടും കൂട്ടപിരിച്ചുവിടല്‍. 800 എം പാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പെയിന്റര്‍ തസ്തികയില്‍ പിഎസ് സി റാങ്കിലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

താല്‍ക്കാലിക പെയിന്റര്‍മാരെ ഈ മാസം 30 നകം പിരിച്ചുവിടണം. പകരം പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. റാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍, താല്‍ക്കാലികക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരായ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ഹൈക്കോടതി പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംപാനല്‍ പെയിന്റര്‍മാരെയും പിരിച്ചുവിടാന്‍ കോടതി വിധി പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button