KeralaLatest News

വയനാട്ടിലെ എല്‍ഡിഎഫ് – യുഡിഎഫ് ഹർത്താലുകളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു

കൊച്ചി: വയനാട്ടിലെ എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വയനാട്ടിലെ ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

ഇത്തരത്തിൽ പെട്ടെന്നുള്ള ഹര്‍ത്താല്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ ഡിവിഷന്‍ ബെഞ്ച് ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു. ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു.

അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയത് എന്തിനാണെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയിലായിരുന്നു കോടതിയുടെ വിമർശനം. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹര്‍ത്താല്‍ നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.

അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ചാണ് കേന്ദ്രത്തിനെതിരെ എൽഡിഎഫ് ഹർത്താൽ നടത്തിയത്. യുഡിഎഫ് ആകട്ടെ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button