ഇന്ത്യയിലെ ആദ്യ ഭാരത് സ്റ്റേജ് VI ബൈക്ക് അവതരിപ്പിക്കാൻ തയ്യാറായി ഹീറോ മോട്ടോകോര്‍പ്പ്. സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് എന്നാൽ മോഡലായിരിക്കും കമ്പനി വിപണിയിൽ എത്തിക്കുക. ഇതിനായുള്ള ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമൊട്ടീവ് ടെക്നോളജിയില്‍ (ICAT) നിന്നും ഹീറോ സ്വന്തക്കിയെന്നാണ് റിപ്പോർട്ട്.
ജൂണ്‍ 12 -ന് ബിഎസ് IV ബൈക്ക് അവതരിപ്പിക്കാനിരിക്കെയാണ് ഇക്കാര്യം ഹീറോ അറിയിച്ചത്. എന്നാൽ പുതിയ ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇപ്പോഴുള്ള മോഡലിൽ നിന്നും കാര്യമായ വ്യത്യാസം ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാം.
Post Your Comments