Latest NewsIndia

കനത്ത ചൂട് : കേരള എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്ത നാല് പേർക്ക് ദാരുണാന്ത്യം

ന്യൂ ഡൽഹി : കനത്ത ചൂട് കാരണം കേരള എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്ത നാല് പേർക്ക് ദാരുണാന്ത്യം. ആഗ്രയിൽ നിന്ന് കൊയമ്പത്തൂരിലേക്ക് തിരിച്ച 68 അംഗ യാത്രാ സംഘത്തിൽ ഉൾപ്പെട്ട തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. ട്രെയിൻ ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം മൃതദേഹങ്ങൾ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വാരണസിയും ആഗ്രയും സന്ദര്‍ശിച്ച ശേഷം സംഘം മടങ്ങുകയായിരുന്നു എന്നാണ് വിവരം. എസ് എട്ട് എസ് ഒമ്പത് കോച്ചുകളിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. തീവണ്ടി ആഗ്ര സ്റ്റേഷനിൽ നിന്നു പുറപ്പെട്ടതും ഇവർക്ക് ശ്വാസ തടസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെടുകയും അധികം വൈകാതെ കുഴഞ്ഞ് വീഴുകയായിരുന്നു എന്ന് ഒപ്പം സഞ്ചരിച്ച യാത്രക്കാർ പറഞ്ഞു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഉടൻ തന്നെ ഡോക്ടറുടെ സേവനം ഉറപ്പാക്കിയെങ്കിലും മൂന്നു പേരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു ഗുരുതരാവസ്ഥയിലായ മറ്റൊരാൾ ആശുപത്രിയിലെത്തും മുൻപെയാണ് മരണപ്പെട്ടത്.

പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള പരിശോധനകൾക്ക് ശേഷമെ മരണകാരണം എന്തെന്നു പറയാനാകൂ എന്നും  ശേഷം മൃതദേഹങ്ങൾ തമിഴ്നാട്ടിലെത്തിക്കാൻ നടപടി എടുക്കുമെന്നും റെയിൽവെ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button