UAELatest NewsGulf

വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ സന്ദര്‍ശക വിസയിലെത്തിച്ച് വന്‍ തട്ടിപ്പ് : ചതിയിലകപ്പെട്ടത് നൂറുകണക്കിന് മലയാളികള്‍

അജ്മാന്‍ : വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ സന്ദര്‍ശക വിസയിലെത്തിച്ച് വന്‍ തട്ടിപ്പ് . ചതിയിലകപ്പെട്ടത് നൂറുകണക്കിന് മലയാളികള്‍. വിവിധ ജില്ലകളില്‍ നിന്ന് യു.എ.ഇയിലെത്തിയ നിരവധി പേരാണ് അജ്മാനില്‍ ദുരിതത്തില്‍ കഴിയുന്നത്. വിസക്കായി വന്‍തുകയാണ് ഏജന്റുമാര്‍ ഇവരില്‍ നിന്ന് ഈടാക്കിയിരിക്കുന്നത്. ഗള്‍ഫിലെത്തി മാസങ്ങള്‍ പിന്നിടുമ്പോഴും ഇവര്‍ക്ക് ജോലി ലഭിച്ചിട്ടില്ല. അജ്മാനില്‍ മാത്രം പലയിടങ്ങളിലായി നൂറുകണക്കിന് പേര്‍ ഇത്തരത്തില്‍ കുടുങ്ങി കിടപ്പുണ്ട്.

പെരിന്തല്‍മണ്ണയിലെ കാലിക്കറ്റ് ട്രാവല്‍സ്, അടൂരിലെ അടൂര്‍ ജോബ്സ്, വണ്ടൂരിലെ ബിസ്മി ട്രാവല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെ വിസക്കായി നല്‍കിയാണ് ഇവരില്‍ പലരും യു.എ.ഇയിലെത്തിയത്. നേരത്തെ ഇത്തരം തട്ടിപ്പ് നടത്തിയ ഷാജഹാന്‍, നൗഷാദ്, ജയപ്രകാശ്, മുജീബ് തുടങ്ങിയവരാണ് ഇവരുടെ യു.എ.ഇ ഏജന്റുമാരെന്ന് ഇവര്‍ പറയുന്നു.

നിലവില്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് തെരുവില്‍ ഇറങ്ങേണ്ട അവസ്ഥയിലാണ് തൊഴില്‍തേടി വന്ന ഈ യുവാക്കള്‍. ഇരുപതിനായിരം രൂപ പോലും ചെലവില്ലാത്ത സന്ദര്‍ശകവിസയിലാണ് തൊഴില്‍ വിസയുടെ പേരില്‍ ലക്ഷങ്ങള്‍ വാങ്ങി യുവാക്കളെ ഗള്‍ഫിലേക്ക് കയറ്റിവിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button