കല്‍പ്പറ്റ: കേരളത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കേള്‍ക്കുന്ന വാക്കാണ് ഫുള്‍ ജാ സോഡ. എന്താണ് ഫുള്‍ ജാര്‍ സോഡ എന്നറിയണ്ടേ..പച്ചമുളക്, ഇഞ്ചി, പുതിന എന്നിവ അരച്ച മിശ്രിതവും, ഉപ്പും, പഞ്ചസാരയും, കസ്‌കസും ലായിനിയാക്കി ചെറിയ ഗ്ലാസില്‍ നിറച്ച് സോഡ നിറച്ച വലിയ ഗ്ലാസിലേക്കിടുന്നതാണ് ഫുള്‍ ജാര്‍ സോഡ. . വളരെ കുറഞ്ഞ നാള്‍ കൊണ്ടാണ് ഫുള്‍ ജാര്‍ സോഡയ്ക്ക് ഇത്ര പ്രചാരം ലഭിച്ചത്. ഇതോടെ ഇതിനെതിരെ വ്യാപക പരാതിയും ഉയര്‍ന്നു കഴിഞ്ഞു. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയും തുടങ്ങി.
ഇത്തരം സോഡ കുടിക്കാന്‍ വലിയ തിരക്കാണ് വില്‍പ്പനകേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ വയനാട് ജില്ലയിലെ കല്‍പ്പറ്റ ടൗണില്‍ നടത്തിയ പരിശോധനയില്‍ യാതൊരു ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫുള്‍ ജാര്‍ സോഡ വില്‍പ്പന നടത്തുന്നതെന്ന് കണ്ടെത്തി.
സോഡ തയ്യാറാക്കുന്ന വലുതും ചെറുതുമായ ഗ്ലാസുകള്‍ കഴുകുന്നവെളളം മാറ്റാതെയും സോഡയിലേക്ക് ഇറക്കുന്ന ചെറിയ ഗ്ലാസിന്റെ അടിഭാഗം വേണ്ടത്ര വൃത്തിയില്ലാത്ത രീതിയിലുമാണ് കൈകാര്യം ചെയ്യുന്നത്. ഇത് ഭക്ഷ്യ വിഷബാധപോലെയുളള അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പറഞ്ഞു.
കൂടാതെ, ഉപഭോക്താക്കള്‍ വൃത്തിയും ശുചിത്വവുമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മാത്രമേ ഇവ വാങ്ങാന്‍ പാടുള്ളൂ. ഗുണനിലവാരത്തില്‍ സംശയംതോന്നിയാല്‍ ഉപയോഗിക്കരുതെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി.
Post Your Comments