പാലക്കാട്: തണ്ണിശേരി അപടകത്തില്‍ പരുക്കേറ്റ പതിമൂന്നുകാരനെ എറണാകുളത്തേക്ക് മാറ്റുന്നു. തണ്ണിശേരിയില്‍ ആംബുലന്‍സും മീന്‍ ലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ച സംഭവത്തില്‍ പരുക്കേറ്റ പതിമൂന്നുകാരന്‍ മുഹമ്മദ് ഷാഫിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്കാണ് മാറ്റുന്നത്. വൈകിട്ട് 5.30ന് ആംബുലന്‍സ് എറണാകുളത്തേക്ക് പുറപ്പെട്ടു.
ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ചയാണ് തണ്ണിശേരിയില്‍ ആംബുലന്‍സും മീന്‍ലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചത്. നെന്മാറയില്‍ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയ ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. അവിടെ നിന്ന് നെന്മാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പാലക്കാട്ടേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് രണ്ടാമത്തെ അപകടം ഉണ്ടായി എട്ട് പേര്‍ മരിച്ചത്.
ആദ്യത്തെ അപകടത്തില്‍ ഇവര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വാടാനംകുറിശി സ്വദേശികളായ സുബൈര്‍, ഫവാസ്, നാസര്‍, ഷൊര്‍ണൂര്‍ സ്വദേശികളായ ഉമ്മര്‍ ഫറൂഖ്, ഷാഫി, നെന്മാറ സ്വദേശികളായ സുധീര്‍, വൈശാഖ്, നിഖില്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മുഹമ്മദ് ഷാഫിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
Post Your Comments