KeralaLatest News

മാനസയുടെ മൃതദേഹവുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു: രണ്ടുപേർക്ക് പരിക്ക്

അവിടെ നിന്ന് കണ്ണൂര്‍ നാറാത്തുള്ള വീട്ടിലേക്ക് മൃതദേഹം എത്തിച്ചിട്ടുണ്ട്.

കണ്ണൂർ: മാനസയുടെ മൃതദേഹം കണ്ണൂരില്‍ എത്തിച്ച ശേഷം കോതമംഗലത്തേക്ക് തിരിച്ച്‌ പോകുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളം പുന്നേക്കാട് സ്വദേശി എമില്‍ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പുലര്‍ച്ചെ 2.50-ഓടെയാണ് അപകടമുണ്ടായത്. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. കണ്ണൂരിലെ എകെജി ആശുപത്രിയിലേക്കാണ് മാനസയുടെ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് കണ്ണൂര്‍ നാറാത്തുള്ള വീട്ടിലേക്ക് മൃതദേഹം എത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button