Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

കുളത്തില്‍ ഇറങ്ങി കൈകള്‍ ഉയര്‍ത്തി അദ്ദേഹം കീഴടങ്ങുന്നത് പോലെ നിന്നു ; പിന്നാലെ വന്ന അക്രമിയുടെ വെടിയേറ്റ് ഇടതുകണ്ണ് തുളഞ്ഞു: കണ്‍മുന്നില്‍ ഭർത്താവ് വെടിയേറ്റു മരിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന ബിജെപി പ്രവർത്തകന്റെ ഭാര്യ

ഖയം മൊല്ലയുടെയും ഷാജഹാന്‍ മൊല്ലയുടെയും സൈന്യമായിരുന്നു അത്. അവര്‍ 400 - 500 പേരോളം ഉണ്ടായിരുന്നു.

കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ ബിജെപി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയുടേതാണ് ഞെട്ടിക്കുന്ന വാക്കുകള്‍. ഭര്‍ത്താവ് തന്റെ കണ്‍മുന്നിലാണ് വെടിയേറ്റ് മരിച്ചതെന്ന് പദ്മാ മൊണ്ഡല്‍ എന്ന സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. ‘അദ്ദേഹം കുളത്തില്‍ ഇറങ്ങി നിന്ന് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി കീഴടങ്ങുന്നത് പോലെ നിന്നു. പിന്നാലെ വന്ന അക്രമികള്‍ ഇതിനിടയില്‍ തുരുതുരാ വെടിവെച്ചു. ഒരെണ്ണം അദ്ദേഹത്തിന്റെ ഇടതുകണ്ണ് തുളച്ചു. കണ്‍മുന്നില്‍ അദ്ദേഹം വെടിയേറ്റു മരിക്കുന്നത് കണ്ണുകള്‍ കൊണ്ടു കണ്ടു നില്‍ക്കേണ്ടി വന്നു.’

തെരഞ്ഞെടുപ്പിന് പിന്നാലെ തുടങ്ങിയ തൃണമൂല്‍ അതിക്രമങ്ങൾ കൂടുതൽ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മൂന്ന് പേരാണ് ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ കൊല്ലപ്പെട്ടത്. തൃണമൂല്‍ ക്രിമിനലുകളാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം മരിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്നുവെന്നും കൊല്ലപ്പെട്ട ബിജെപി നേതാവ് പ്രദീപ് മൊണ്ഡലലിന്റെ ഭാര്യ പദ്മ പറയുന്നു. ‘ഖയം മൊല്ലയുടെയും ഷാജഹാന്‍ മൊല്ലയുടെയും സൈന്യമായിരുന്നു അത്. അവര്‍ 400 – 500 പേരോളം ഉണ്ടായിരുന്നു. അവര്‍ തന്റെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. ഇതിന് മുമ്പ് ഇത്തരം ഒരു കാര്യം ഒരിക്കലും കണ്ടിട്ടില്ല.’ പദ്മ പറഞ്ഞു.

ഞാന്‍ വീടിനടുത്തേക്ക് ഓടി. ഭര്‍ത്താവ് അദ്ദേഹത്തിന്റെ ബൈക്ക് പാര്‍ക്ക് ചെയ്തതേയുള്ളായിരുന്നു. ഞാന്‍ ഓടുന്നത് കണ്ട് അദ്ദേഹവും ഓടി. ഇതിനിടയില്‍ എന്റെ വീടിനരികില്‍ നിന്നും വെടിയൊച്ച കേട്ടു. ഞാനും ഭര്‍ത്താവും ഓടിയത് രണ്ടു ദിശകളിലേക്കായിരുന്നു. ഞാന്‍ ഓടി സമീപത്തെ വീടിന്റെ ടെറസിലേക്ക് ഓടിക്കയറി. വെടിവെച്ചുകൊണ്ടായിരുന്നു അക്രമികള്‍ ഭര്‍ത്താവിന്റെ പിന്നാലെ കുതിച്ചത്. ടെറസിന്റെ മുകളിലിരുന്നു കൊണ്ട് ഞാന്‍ നോക്കുമ്പോള്‍ ഭര്‍ത്താവ് ഒളിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ഇതിനിടയില്‍ തൃണമൂല്‍ ക്രിമിനലുകള്‍ അദ്ദേഹത്തെ വളയുന്നത് ഉള്‍പ്പെടെ എല്ലാം എനിക്ക് കാണാമായിരുന്നു.

എന്റെ ഭര്‍ത്താവ് വലിയ ശരീരമുള്ള ആളായിട്ടും 90 മിനിറ്റുകളോളം ഓടി. ഒടുവില്‍ സമീപത്തെ ഒരു കുളത്തിലേക്ക് ചാടി. കീഴടങ്ങുകയാണെന്ന് കാണിച്ച്‌ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി നിന്നു. ഉടന്‍ അദ്ദേഹത്തിന്റെ ഇടതു കണ്ണിന് ഒരു വെടിയേറ്റു. ഞാന്‍ നോക്കി നില്‍ക്കേയാണ് അദ്ദേഹം മരണമടഞ്ഞത്.’ പദ്മ കണ്ണീരോടെ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വലിയ വിജയം മമ്തയെയും പാർട്ടിയെയും വിറളിപിടിപ്പിച്ചിരിക്കുകയാണ്. അന്ന് മുതല്‍ തൃണമൂൽ ക്രിമിനലുകൾ തുടങ്ങിയ അക്രമം ശനിയാഴ്ച ഏറ്റവും ഭീതിദമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്.

സംസ്ഥാനത്ത് ക്രമസമാധാനനില വഷളായിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ്. ക്രമസമാധാനം പരിപാലിക്കാന്‍ കര്‍ശന നടപടിയെടുത്ത് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ നാലാം ഏറ്റുമുട്ടലാണ് ശനിയാഴ്ച നടന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ നേടിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഇത്തവണ നേടാനായത് 22 സീറ്റുകളായിരുന്നു. 18 സീറ്റുകളില്‍ ബിജെപി വിജയം നേടുകയും ചെയ്തു.

നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ധാനിപാറയില്‍ ശ നിയാഴ്ച െവെകിട്ടാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് പ്ര വര്‍ത്തകനും ബി.ജെ.പിയുടെ രണ്ടു പ്രാദേശിക നേതാക്കളുമാണ് മരിച്ചത്. എന്നാല്‍, തങ്ങളുടെ മൂന്നു പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ കൊലപ്പെടുത്തിയെന്നും അഞ്ചു പേരെ കാണാതായി ട്ടുണ്ടെന്നും ബി.ജെ.പി. ആരോപിച്ചു. ബുര്‍ദ്‌വാന്‍, കുച്ച്‌ ബഹര്‍ എന്നിവിടങ്ങളില്‍ ഒരു ബിജെപിക്കാരനും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഒരു തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്‍ക്കത്തയിലും വെടിയേറ്റ് മരിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി കൊല്‍ക്കത്തയിലേക്കു ബി.ജെ.പി. നടത്തിയ വിലാപയാത്ര ദേശീയപാതയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന്, മൃതദേഹങ്ങള്‍ ദേശീയപാതയില്‍ സംസ്‌കരിക്കുമെന്നു പ്രഖ്യാപിച്ച ബി.ജെ.പി, പിന്നീട് ഈ തീരുമാനത്തില്‍നിന്ന് പിന്മാറി. ദേശത്ത് വന്‍തോതില്‍ പോലീസിനെ വിന്യസിച്ചു. ബാഷി ര്‍ഹട്ട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണു സംഘര്‍ഷമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button