അബുദാബി : പ്രവാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമേകി യു.എ.ഇ മന്ത്രാലയ തീരുമാനം . അണിയറയില്‍ ഒരുങ്ങുന്നത് 12 വര്‍ഷക്കാലത്തേയ്ക്കുള്ള പദ്ധതികള്‍. യു.എ.ഇയില്‍ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് പന്ത്രണ്ട് വര്‍ഷ പദ്ധതി നടപ്പാക്കാന്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. അബൂദാബിയില്‍ ചേര്‍ന്ന യു.എ.ഇ മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാജ്യത്ത് കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് കൂടി ഉപകരിക്കുന്നതായിരിക്കും വിവിധ പദ്ധതികള്‍.
ലോകത്തെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള രാജ്യമായി യു.എ.ഇയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പന്ത്രണ്ടു വര്‍ഷം മുന്‍നിര്‍ത്തിയുള്ള സമഗ്ര പദ്ധതി തയാറാക്കിയിരിക്കുന്നത്. സ്വദേശികള്‍ക്കൊപ്പം യു.എ.ഇയില്‍ ചേക്കേറിയ പ്രവാസികളുടെ ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ പോന്ന സുപ്രധാന വ്യവസ്ഥകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.
ശാരീരികവും മാനസികവും ഉള്‍ക്കൊള്ളുന്ന ആരോഗ്യ പദ്ധതിയും ഇതിന്റെ ഭാഗമാണ്. 2030ഓടെ പൂര്‍ത്തീകരിക്കുമാറാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നതെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തും ട്വിറ്ററില്‍ കുറിച്ചു.
Post Your Comments