ന്യൂദല്‍ഹി: ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും ബാലക്കോട്ട് മാതൃകയില്‍ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ പ്രവര്‍ത്തനം നിര്‍ത്തി.ഇന്ത്യടുഡേ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .പാക് അധീന കാശ്മീരിലെ മുസാഫറാബാദിലും കോട്ലിയിലും അഞ്ച് വീതം ഭീകര ക്യാംപുകളുണ്ടെന്ന് ഇന്ത്യ തെളിവ് പുറത്ത് വിട്ടിരുന്നു. ഇതിന് പുറമെ ബര്‍ണലയിലെ ഒരു ഭീകര ക്യാംപിനെ കുറിച്ചും ഇന്ത്യ തെളിവ് പുറത്തുവിട്ടു.
ഇതോടെ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ഏറി. ഈ പശ്ചാത്തലത്തിലാണ് പാക് അധീന കാശ്മീരിലെ നിലവിലെ 11 ഭീകരവാദ ക്യാംപുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്. ഇന്ത്യയിലെ സുന്ദര്‍ബാനി, രജൗരി മേഖലകള്‍ക്ക് സമാന്തരമായി ലഷ്‌ക ഇ തോയ്ബ സ്ഥാപിച്ച ഭീകര ക്യാംപുകളെല്ലാം അടച്ചു. ജയ്‌ഷെ മുഹമ്മജ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവരുടെ ക്യാംപുകളും അടച്ചുപൂട്ടിയവയിലുണ്ട്.
അതേസമയം അതിര്‍ത്തിയില്‍ ഇരു രാഷ്ട്രങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ നിരന്തരം ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കുറയ്ക്കണം എന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ആഗോള ബന്ധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാന് മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് ഭീകരക്യാമ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments