Latest NewsKeralaIndia

നരേന്ദ്ര മോദിയോട് രാഷ്ട്രീയമായി വിയോജിപ്പുകളുണ്ട്, എന്നാൽ ഒരാൾ ചെയ്യാത്ത തെറ്റിന്റെ പേരിൽ വിമർശിക്കപ്പെടുമ്പോൾ മൗനം പാലിക്കുന്നത് അധാർമ്മികം; ദൃക്‌സാക്ഷിയായ മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

മറ്റ് ഭക്തർക്ക് അസൗകര്യമുണ്ടാവാതിരിക്കാൻ ഒരുമണിക്കൂർ ഷെഡ്യൂൾ 20 മിനിറ്റിൽ ചുരുക്കി, വഴിപാടുകൾക്ക് പണം സ്വന്തം അക്കൗണ്ടിൽ നിന്ന് നൽകി

നരേന്ദ്രമോദി തന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശന വേളയിൽ ചെരുപ്പിട്ട് ദർശനം നടത്തിയെന്ന് സോഷ്യൽ മീഡിയയിൽ വലിയ വിവാദം നടക്കുകയാണ്. എന്നാൽ സത്യാഅവസ്ഥ വെളിപ്പെടുത്തി ദൃക്‌സാക്ഷിയായ മാധ്യമ പ്രവർത്തകൻ. ബഹുമാന്യനായ നരേന്ദ്ര മോദിയോട് രാഷ്ട്രീയമായി വിയോജിപ്പുകളുണ്ട്

ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും ഗുരുവായൂരപ്പ ഭക്തൻ എന്ന നിലയിലും തികഞ്ഞ
ആദരവും ബഹുമാനവുമാണുള്ളത്

ഒന്ന്
അദ്ധേഹം ഭരണഘടനാപരമായി തെരഞ്ഞെടുക്കട്ടെ പ്രധാനമന്ത്രി

രണ്ട്
ഭരണഘടന ഉറപ്പു നൽകുന്ന ആരാധനാ സ്വാതന്ത്ര്യം
പാലിച്ചു പോരുന്ന വിശ്വാസി

രണ്ടിലും ഭരണഘടനയാണ്
പ്രധാനം

പക്ഷെ
ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒരാൾ വിമർശിക്കപ്പെടുമ്പോൾ
മൗനം പാലിക്കുന്നത്
അധാർമ്മികമാണന്നാണ് വിശ്വാസം

പ്രത്യേകിച്ചും സത്യം നന്നായി ബോധ്യമുള്ളൊരാൾ

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം കവർ ചെയ്യാൻ
നിയോഗിക്കപ്പെട്ട മാദ്ധ്യമ സംഘത്തിലെ ഒരംഗമായിരുന്നു ഞാനും’

ശ്രീവത്സം ഗസ്റ്റ് ഹൗസിൽ നിന്നുമിറങ്ങി തിരികെപ്പോകുന്നത് വരെ അതിന് സാക്ഷിയായിരുന്നു

ട്രോളുകളിൽ ആഘോഷിക്കുന്നത് പോലെ അദ്ദേഹം ക്ഷേത്രത്തിൽ
ചെരിപ്പ് ഉപയോഗിച്ചിട്ടില്ല

നടപ്പന്തലിലെ ചിത്രങ്ങളാണ്
ക്ഷേത്രത്തിൽ എന്ന പേരിൽ
പ്രചരിക്കുന്നത്.

കാലു കഴുകാനും തുടയ്ക്കാനും ഉൾപ്പെടെ ക്രമീകരണങ്ങൾ
എസ് പി ജി നടത്തിയിരുന്നു

അവിടെ വന്ന് ചെരിപ്പൂരിയാണ്
അദ്ദേഹം ക്ഷേത്ര ദർശനം നടത്തുന്നത്.

മാത്രവുമല്ല
ഒരു മണിക്കൂർ ക്ഷേത്രത്തിൽ
ചിലവഴിക്കുമെന്നായിരുന്നു
പോലീസ് ഷെഡ്യൂളിൽ

എന്നാൽ 20 മിനിറ്റിൽ ദർശനം പൂർത്തിയാക്കി അദ്ദേഹം മടങ്ങി

അതിനു കാരണമായി വിശ്വസനീയനായ ഉദ്യോഗസ്ഥൻ പറഞ്ഞത് മറ്റ് ഭക്തർക്ക് അസൗകര്യമുണ്ടാവാതിരിക്കാൻ
വേണ്ടിയാണെന്നതായിരുന്നു

കൂടാതെ
അദ്ദേഹത്തിന്റെ വഴിപാടുകൾ തലേ ദിവസം നേരിട്ട് ഓൺലൈൻ അടച്ചതായാണ് ലഭിച്ച വിവരം

പലരും അദ്ദേഹത്തിനു വേണ്ടി കേരളത്തിൽ തുക അടയ്ക്കുവാൻ സജ്ജരായിരുന്നുവെങ്കിലും
അദ്ദേഹം അത് താത്പ്പര്യപ്പെട്ടില്ല
എന്നതാണ് ലഭിച്ച വിവരം

മറ്റൊരു രസകരമായ വസ്തുത
തുലാഭാര ത്തട്ടിൽ കണ്ട രണ്ട് പുതിയ ഇരുന്നൂറ് രൂപ നോട്ടുകൾ
ആണ്

അദ്ദേഹം ദക്ഷിണ നൽകുവാനോ കാണിക്കയിടുവാനോ കൈയ്യിൽ
കരുതിയിരുന്നതാണ്

ഫോട്ടോയിലാണെങ്കിൽ കൂടിയും
അതും വ്യത്യസ്തമായ ഒരു
കാഴ്ചയും അനുഭവവുമായിരുന്നു

മുകളിൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും
അദ്ദേഹത്തിനോട് ബഹുമാനം തോന്നിപ്പിച്ചവയാണ്

മറ്റ് വിയോജിപ്പുകൾ
നിലനിൽക്കെത്തന്നെ

നേരത്തെ പറഞ്ഞ പോലെ
ചെയ്യാത്ത തെറ്റിന്റെ പേരിൽ
മറ്റൊരാൾ വിമർശിക്കപ്പെടുമ്പോൾ
സത്യമറിയുന്നൊരാൾ മൗനം പാലിക്കുന്നത് തികച്ചും
അധാർമ്മികമാണ്.

അതിനാൽ
ഇന്നലെത്തന്നെ കുറിപ്പിടണമെന്ന്
കരുതിയെങ്കിലും വാർത്തപരമായ
ചില വിവരങ്ങൾ വാർത്ത വരും മുന്നെ കുറിക്കുന്നത് പ്രൊഫഷണൽ എത്തിക്സ് നു
വിരുദ്ധമാണ്

അതിനാൽ താമസിച്ചതിന്
ക്ഷമാപണം

ശ്രീഗുരുവായൂരപ്പന്റെ കൃപയാൽ
എനിക്കേറെ പ്രിയപ്പെട്ട ട്രോളൻ
സഞ്ജീവ് ഭട്ടിന് മോചനമാകട്ടെയെന്ന പ്രാർത്ഥനയോടെ

ഉത്തമന്റെ നിരീക്ഷണങ്ങൾ

shortlink

Post Your Comments


Back to top button