തിരുവനന്തപുരം : കേരളം ജീര്‍ണതയുടെ കാലത്തുനിന്ന് കരകയറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലാംവര്‍ഷത്തിലേക്കു കടക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വിസകനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമിടുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ജീര്‍ണത ആരും മറക്കാനിടയില്ല. നാം കേരളീയരാണ് എന്ന് പറയാന്‍ മടിച്ചിരുന്ന കാലം മാറി ഇപ്പോള്‍ സംശുദ്ധിയുടെ സാഹചര്യമുണ്ടായി. സര്‍ക്കാരിനെ കുറിച്ച് നാടിന് അവമതിപ്പുണ്ടാക്കുന്നതൊന്നും പറയാനില്ലയെന്നതാണ് വലിയ നേട്ടം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന് പേര് നേടാനായി. ഇന്ന് അഴിമതി പൂര്‍ണമായും തുടച്ചുനീക്കാന്‍ സാധിച്ചുവെന്നും ഉന്നതങ്ങളിലെ അഴിമതി ഇല്ലാതെയായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments