അലിഗഡ്: അലിഗഡിലെ തപലില്‍ രണ്ടര വയസുകാരിയെ കൊന്ന് മാലിന്യക്കൂമ്പാരത്തില്‍ തള്ളിയ സംഭവത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് പോലീസ് തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. കുടാതെ ഇന്റര്‍നെറ്റ് സര്‍വീസും റദ്ദാക്കിയിരിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷന്‍ സിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്.
ഹിന്ദു നേതാവ് സ്വാധി പ്രാചി സ്ഥലം സന്ദര്‍ശിക്കാനുള്ള നീക്കം നടത്തിയിരുന്നെങ്കിലും പോലീസ് തടഞ്ഞിരുന്നു. കുട്ടിയുടെ മരണത്തിനെതിരായ പ്രതിഷേധങ്ങള്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറാതിരിക്കാന്‍ അതീവ ജാഗ്രതയാണ് പോലീസ് പുലര്‍ത്തുന്നത്. കുട്ടിയുടെ മരണത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത്തരം ശ്രമം നടത്തുന്നവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് തടയുന്നതിനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞിരിക്കുന്നത്. ഇത്തരം പോസ്റ്റുകളും വീഡിയോകളും പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടെ പോലീസ് വീഴ്ചയുടെ പശ്ചാത്തലത്തില്‍ തപല്‍ ഏരിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പങ്കജ് ശ്രീവാസ്തവയെ സ്ഥലം മാറ്റി.കുട്ടിയുടെ മരണത്തില്‍ പ്രത്യാക്രമണം ഭയന്ന് മുസ്ലീങ്ങള്‍ ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് പോകുന്നുവെന്ന റിപ്പോര്‍ട്ടുകളും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് വൃത്തങ്ങള്‍ ഈ പ്രചരണം തള്ളിക്കളയുന്നു. അങ്ങനെ ഒരു സംഭവവും നടക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.
പിതാവ് കടം വാങ്ങിയ പണം നല്‍കാതിരുന്നതിന് രണ്ടര വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് മാലിന്യക്കൂമ്പാരത്തില്‍ തള്ളുകയായിരുന്നു. ജൂണ്‍ രണ്ടിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments