
ഓവല്‍ : ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ലോകകപ്പ് മത്സരത്തിൽ കൂറ്റൻ സ്‌കോർ ഉയർത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 352 റണ്‍സ് സ്വന്തമാക്കി. സെഞ്ചുറി നേടിയ ശിഖർ ധവാനാണു (109 പന്തിൽ 117) മികച്ച സ്‌കോർ നേടാൻ ഇന്ത്യയെ സഹായിച്ചത്.
A third World Cup hundred for Shikhar Dhawan and what an innings it has been from the Indian opener today!#INDvAUS #CWC19 #TeamIndia pic.twitter.com/6Qzbm4PRcO
— ICC Cricket World Cup (@cricketworldcup) June 9, 2019
ശേഷം അര്‍ദ്ധ സെഞ്ചുറി നേടി വിരാട് കോഹ്‌ലിയും(82), രോഹിതും (57), പാണ്ഡ്യ (48), ധോണി(14 പന്തില്‍ 27) എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വെച്ച് പുറത്തായി. കെ എൽ രാഹുൽ(11), കേദാർ ജാദവ്(0) എന്നിവർ പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി മർക്കസ് ടോണിസ് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ. പാറ്റ് കമ്മിൻസ്. മിച്ചൽ സ്റ്റാർക്,നാഥൻ എന്നിവർ ഒരു വിക്കറ്റ് വീതവും എറിഞ്ഞിട്ടു.

ശിഖര്‍ ധവാന്റെ സെഞ്ചുറിയിലൂടെ റെക്കോർഡ് നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഏകദിന കരിയറിലെ 17-ാം സെഞ്ചുറി ധവാൻ നേടിയപ്പോൾ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ലോകകപ്പില്‍ ധവാന്റെ 27-ാം സെഞ്ചുറിയിലൂടെ 26 സെഞ്ചുറി നേടിയ ഓസ്ട്രേലിയയെയാണ് ഇന്ത്യ മറികടന്നത്. 23 സെഞ്ചുറികളുമായി ശ്രീലങ്കയും 17 സെഞ്ചുറികളുമായി വെസ്റ്റ് ഇന്‍ഡീസുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.
അതോടൊപ്പം ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഉയർന്ന സ്‌കോറാണ് ഇന്ത്യ നേടിയത്. 289 റണ്‍സ് പിന്നിട്ടപ്പോഴാണ് ഈ നേട്ടം ഇന്ത്യയെ തേടിയെത്തിയത്. 1987 ലോകകപ്പില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യന്‍ ഇത്രയും റണ്‍സ് നേടിയത്.


Post Your Comments