കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്. കോഴിക്കോട് നടന്ന ഒരു സ്വീകരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.ഡി.എയ്ക്ക് വോട്ടു ചെയ്തവരുടെ മാത്രമല്ല, വോട്ട് ചെയ്യാത്തവര്‍ക്ക് കൂടി വേണ്ടിയുള്ളതാണ് സര്‍ക്കാര്‍ എന്ന പ്രധാനമന്ത്രിയുടെ നയം തന്നെയാണ് തനിക്കും ഉള്ളതെന്നും അദ്ദേഹം പറയുകയുണ്ടായി.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നിൽക്കും. കേന്ദ്രത്തില്‍ കേരളത്തിന്റെ അഭിപ്രായവും ആവശ്യങ്ങളും വേണ്ടരീതിയില്‍ ബോധ്യപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
Post Your Comments