വാഷിംഗ്ടണ്‍: ചര്‍ച്ചകള്‍ നടത്താനുള്ള സന്നദ്ധത അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യയ്ക്ക് രണ്ടാമതും കത്തെഴുതിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി യുഎസ്. ദക്ഷിണേഷ്യയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പാകിസ്ഥാന്റേതാണെന്ന് യുഎസ് വ്യക്തമാക്കിഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്‍കുമെന്നും യുഎസ് വക്താവ് അറിയിച്ചു.
കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതും സമാധാന ചര്‍ച്ചയും ഒരുമിച്ചുപോകില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ആ ആവശ്യം തള്ളുകയുണ്ടായി.
Post Your Comments